യുഎഇയില്‍ പോലീസ് യൂണിഫോമിലെത്തി വാഹനം തട്ടിയെടുത്തു; നാലുപേര്‍ പിടിയില്‍
GulfNewsCrime

യുഎഇയില്‍ പോലീസ് യൂണിഫോമിലെത്തി വാഹനം തട്ടിയെടുത്തു; നാലുപേര്‍ പിടിയില്‍

അബുദാബി: യുഎഇയില്‍ പോലീസ് യൂണിഫോമിലെത്തി സംഘം വാഹനം തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. വാഹനം മോഷ്ടിച്ച നാലംഗ സംഘത്തെയാണ് യുഎഇ പോലീസ് പിടികൂടിയത്. പോലീസ് ഓഫീസര്‍മാരുടെ വേഷത്തിലെത്തി വാഹനം മോഷ്ടിച്ചതായി ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സെയ്ദ് ഒബെയഡ് അറിയിച്ചു. ഉം അല്‍ ക്വവെയിനിലെ മുഹമ്മദ് ബിന്‍സെയ്ദ് റോഡില്‍ വെച്ചായിരുന്നു സംഭവ നടന്നത്.

പോലീസ് യൂണിഫോമിട്ട് എത്തിയ സംഘം പരാതിക്കാരനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ പരാതിക്കാരനോട് സംഘം കാറില്‍ നിന്ന് പുറത്തിറങ്ങാനും പറഞ്ഞു. പോലീസ് അന്വേഷിക്കുന്ന വാഹനമാണെന്നു ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരനോട് മോഷണസംഘം കാറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. പിന്നീട് പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ പ്രതികള്‍ കാര്‍ ഓടിച്ച് പോയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുറ്റക്കാരായ സംഘത്തിലെ നാലുപേരെയും പോലീസ് പിടികൂടി. തട്ടിക്കൊണ്ടുപോയ വാഹനവും ഇവരില്‍ നിന്നും പിടികൂടി. ഇവര്‍ക്ക് മറ്റു പല കുറ്റകൃതൃങ്ങളിലും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button