ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ തികയും മുമ്പ് മോദിയുടെ കനാൽ തകർന്നു : ഏക്കർ കണക്കിന് കൃഷി നശിച്ചു
NewsKeralaNationalPolitics

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ തികയും മുമ്പ് മോദിയുടെ കനാൽ തകർന്നു : ഏക്കർ കണക്കിന് കൃഷി നശിച്ചു

ഗുജറാത്ത് : ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പദ്ധതിയായ കനാൽ തകർന്നു. നര്‍മദ കനാലിന്റെ ഒരു ഭാഗം തകര്‍ന്നുവീണു വലിയ തോതിൽ കൃഷി നശിച്ചത്.

കനാല്‍ തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം വലിയ തോതില്‍ ഒഴുകുന്നതിന്റെ വിഡിയോ കോണ്‍ഗ്രസും എഎപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളക്കം പങ്കുവച്ചു.

ഏറെ ആഘോഷത്തോടെയാണ് കച്ചിലെ മാണ്ഡവിയിലേക്കുളള നര്‍മദ കനാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തത്. കനാല്‍ തകര്‍ന്നതോടെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്.

നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായെന്നും കര്‍ഷകരുടെ വരുമാനമാര്‍ഗങ്ങള്‍ നശിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉദ്ഘാടനം കഴിഞ്ഞ ശേഷം കനാലിലൂടെ വെള്ളമെത്തിയപ്പോള്‍ ആളുകളുടെ ആഹ്ലാദ പ്രകടനവും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണിതെന്നും അദ്ദേഹത്തിന്റെ പരിശ്രമവും പ്രചോദനവുമാണ് ഇത് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കച്ചിലെ കാര്‍ഷിക, വ്യാവസായിക മേഖലകളിലേക്ക് വെള്ളമെത്താന്‍ 2017ലാണ് ഈ പദ്ധതി ആരംഭിച്ചത്.

Related Articles

Post Your Comments

Back to top button