വഴിയിൽ നിന്ന് വീണുകിട്ടിയ മദ്യം കഴിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്നയാൾ മരിച്ചു
KeralaNews

വഴിയിൽ നിന്ന് വീണുകിട്ടിയ മദ്യം കഴിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്നയാൾ മരിച്ചു

ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. അടിമാലി സ്വദേശി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നിൽ നിന്നും വീണു കുട്ടി മദ്യം അനിൽകുമാർ, മനോജ്, കുഞ്ഞുമോൻ എന്നിവർ ചേർന്ന് കുടിച്ചതും അവശനിലയിലായതും. അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അനിൽ കുമാറും മനോജും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Post Your Comments

Back to top button