കോട്ടയം നഗരമദ്ധ്യത്തിൽ പെൺകുട്ടിയ്‌ക്ക് മർദ്ദനമേറ്റ സംഭവം; മുടിമുറിച്ച് പ്രതിഷേധിച്ച് സിഎം‌എസ് കോളേജ് വിദ്യാർത്ഥികൾ
NewsKerala

കോട്ടയം നഗരമദ്ധ്യത്തിൽ പെൺകുട്ടിയ്‌ക്ക് മർദ്ദനമേറ്റ സംഭവം; മുടിമുറിച്ച് പ്രതിഷേധിച്ച് സിഎം‌എസ് കോളേജ് വിദ്യാർത്ഥികൾ

കോട്ടയം;സഹപാഠിയായ പെൺകുട്ടിക്ക് നേരെ കോട്ടയം നഗരത്തിൽ കയ്യേറ്റം നടന്ന സംഭവത്തിൽ കൂട്ടുകാർ മുടിമുറിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് ക്യാമ്പസിലെ കുട്ടികളാണ് മുടി മുറിച്ചും, ചങ്ങല തീർത്തും പ്രതിരോധം തീർത്തത്. തിങ്കളാഴ്‌ച രാത്രി 10.30ഓടെയാണ് കോട്ടയം നഗരമദ്ധ്യത്തിൽ തിരുനക്കരയിൽ അശ്ളീല കമന്റടിച്ചത് ചോദ്യം ചെയ്‌തതിന് പെൺകുട്ടിയെയും ഒപ്പമുള‌ള സുഹൃത്തിനെയും മൂന്ന് യുവാക്കൾ മർദ്ദിച്ചത്

നഗരമദ്ധ്യത്തിൽ തന്നെ സദാചാര ഗുണ്ടായിസം നടക്കുമ്പോൾ ആദ്യം നാട്ടുകാരൊന്നും ഇടപെട്ടില്ല,കോളജ് കവാടത്തിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനികളായ അഞ്ജനയും, ഗൗരിയും സ്വന്തം മുടി മുറിച്ചാണ് പ്രിയപ്പെട്ടവർക്ക് പിന്തുണ അറിയിച്ചത്.കഴിഞ്ഞ തിങ്കൾ രാത്രി 10 മണിക്കാണ് കോട്ടയം നഗരത്തിൽ വച്ച് സിഎംഎസ് കോളജിലെ വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം ഉണ്ടായത്. സഹപാഠി ആശുപത്രിയിലായതിനാൽ ആവശ്യമായ വസ്‌ത്രമെടുക്കാൻ ഹോസ്‌റ്റലിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയും സുഹൃത്തായ ആൺകുട്ടിയും,ഇതിനിടെ തിരുനക്കരയിൽ തട്ടുകടയിൽ കഴിക്കാനിരിക്കെ മൂവർ സംഘം പെൺകുട്ടിയെ രൂക്ഷമായി നോക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തു.തുടർന്ന് ഇരുവരും ഇവിടെ നിന്നും ഇറങ്ങി ഹോസ്‌റ്റലിൽ പോയി വസ്‌ത്രവുമായി ബൈക്കിൽ മടങ്ങിവരവെ അക്രമിസംഘം കാർ കുറുകെയിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികൾ റിമാൻഡിലാണ്. നിയമ പോരാട്ടത്തിൽ കുട്ടികൾക്ക് ഒപ്പം ശക്തമായി കോളജ് മാനെജ്മെന്റും രംഗത്തുണ്ട്.

Related Articles

Post Your Comments

Back to top button