12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; അനിശ്ചിതകാല സമരത്തിലേക്ക് ജീവനക്കാര്‍
NewsKerala

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; അനിശ്ചിതകാല സമരത്തിലേക്ക് ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക്. ഒക്ടോബര്‍ ഒന്ന് മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സന്റ് എംഎല്‍എയുടെ നേത്യത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. ഇരുപതാം തിയതി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് എഐടിയുസി.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Related Articles

Post Your Comments

Back to top button