
ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ഓസീസ് താരങ്ങള്‍ രണ്ട് സെഷനിലും കടുത്ത പ്രതിരോധമാണ് പുറത്തെടുത്തത്. 163 പന്തുകള്‍ നേരിട്ടാണ് ഹെഡ് 90 റണ്‍സ് നേടിയത്. സെഞ്ചുറിക്ക് പത്ത് റണ്‍ അകലെ അക്സര്‍, ഹെഡ്ഡിനെ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് സിക്സും പത്ത് ഫോറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ലബുഷെയ്നൊപ്പം 149 റണ്‍സും ഹെഡ് കൂട്ടിചേര്‍ത്തു. ലബുഷെയ്ന്‍ ഏഴ് ബൗണ്ടറികള്‍ ഇതുവരെ നേടി. ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയിരുന്നത്.
Post Your Comments