ഇന്ത്യക്കും യു.എ.ഇയും കുറ്റവാളികളുടെ കൈമാറ്റ കരാർ കാര്യക്ഷമമായി നടപ്പാക്കാനൊരുങ്ങുന്നു.

കുറ്റവാളികളുടെ കൈമാറ്റ കരാർ കാര്യക്ഷമമായി നടപ്പാക്കാൻ ഇന്ത്യക്കും യു.എ.ഇയും തമ്മിൽ ഗൗരവപൂർണമായ നീക്കങ്ങൾ ആരംഭിച്ചു.
നിയമം മറികടന്ന് ഒളിച്ചിരിക്കാൻ ആരെയും അനുവദിക്കില്ല. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിയമം മറികടന്ന് രക്ഷപ്പെടാൻ ആരെയും അനുവദിക്കരുതെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും. കുറ്റവാളികെള കണ്ടെത്തി കൈമാറാൻ ഇന്ത്യയിലെയും യു.എ.ഇയിലെയും അന്വേഷണ ഏജൻസികൾ കൃത്യമായ ഏകോപനം നടത്തി വരികയാണെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ആണ് പറഞ്ഞിട്ടുള്ളത്.
കോവിഡ് പ്രതിസന്ധി മുതലെടുത്ത് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കാൻ ചില ഇന്ത്യൻ സ്ഥാപനങ്ങൾ മുതിരരുതെന്നും കോൺസുൽ ജനറൽ പറഞ്ഞിട്ടുണ്ട്. സ്ഥാപനത്തെ വളർത്തിയ ജീവനക്കാരെ ചേർത്തു പിടിക്കേണ്ട സമയം കൂടിയാണിത്.
കോവിഡ് പ്രതിസന്ധി കാലത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ ഇന്ത്യൻ സ്ഥാപനങ്ങൾ തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു. രക്ഷിതാക്കളുടെ തൊഴിൽനഷ്ടവും മറ്റും കണക്കിലെടുത്ത് കുട്ടികൾ പരമാവധി ഫീസ് ഇളവ് ഉറപ്പാക്കാൻ വിവിധ ഇന്ത്യൻ സ്കൂളുകളുമായി കോൺസുലേറ്റ് ബന്ധം പുലർത്തി വരുന്നുണ്ട്. ദുബൈയിലും മറ്റുമുള്ള സ്കൂളുകൾ ഫീസ് ഇളവ് ഉൾപ്പെടെ സഹായം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.പി.എൽ ഇവിടെ നടക്കാൻ പോകുന്നു. ഇരു രാജ്യങ്ങളും പരസ്പര ബന്ധത്തിൽ എത്രമാതം സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലിന് വേദിയൊരുക്കാൻ യു.എ.ഇ സന്നദ്ധമായത് ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന്‍റെ തെളിവാണെന്നും,എൻ.ഐ.എ അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നും, ഒരു മലയാള മാധ്യമത്തോട് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറയുകയുണ്ടായി.