ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ടതില്ല- ആര്‍എസ്എസ്
NewsNationalPolitics

ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ടതില്ല- ആര്‍എസ്എസ്

ഹരിയാന: ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും ഭരണഘടനാപരമായി സ്ഥാപിക്കപ്പെടേണ്ടതില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബോലെ. ഹിന്ദു രാഷ്ട്രം എന്നത് സംസ്‌കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നും ദത്താത്രേയ പറഞ്ഞു. രാഷ്ട്രം ഒരു സാംസ്‌കാരിയ സങ്കല്‍പ്പമാണ്. രാജ്യം എന്നത് ഭരണഘടനയാല്‍ സ്ഥാപിക്കപ്പെട്ടതാണ്.

കഴിഞ്ഞ 100 വര്‍ഷമായി ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നത് അതൊരു സാംസ്‌കാരിക ആശയമാണ്, സൈദ്ധാന്തികമല്ല എന്നാണ്. ഭാരതം ഇപ്പോള്‍ തന്നെ ഒരു ഹിന്ദുരാഷ്ട്രമാണ്. അതിനെ ഹിന്ദു രാഷ്ട്രമായി വീണ്ടും പ്രഖ്യാപിക്കേണ്ടതില്ല-ദത്താത്രേയ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ, 2026ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമെന്ന് ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എ രാജാ സിങ് പറഞ്ഞിരുന്നു.

‘അഖണ്ഡ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ഹിന്ദുക്കള്‍ ആവശ്യപ്പെടുകയാണ്. 50 മുസ്ലിം രാജ്യങ്ങളും 150 ക്രിസ്ത്യന്‍ രാജ്യങ്ങളും ആകാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയ്ക്ക് ഹിന്ദുരാഷ്ട്രമായിക്കൂടാ. 2025ലൊ 2026ലൊ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടും. ഇത് എന്റെ ആവശ്യമല്ല. എല്ലാ സന്ന്യാസിമാരുടേയും ഗര്‍ജനമാണ്.’ രാജാ സിങ് പറഞ്ഞു.

Related Articles

Post Your Comments

Back to top button