Latest News
ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ നീട്ടി
ദോഹ: ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. നിലവിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയ കാര്യം ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. പുതിയ ഈ കരാര്‍ ഓഗസ്റ്റ് അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്തേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ഇതിനു ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബ്ള്‍ കരാറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
നിലവിലുണ്ടായിരുന്ന അന്താരാഷ്ട്ര വിമാന വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്ച സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ പുതിയ ഉത്തരവ് പുറത്തിറക്കി. എയര്‍ ബബ്ള്‍ കരാറുകള്‍ പ്രകാരമുള്ള സര്‍വീസുകള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.