ഇന്ത്യ ഓസ്‌കറിന് അയക്കുന്നത് തെറ്റായ സിനിമകള്‍; എആര്‍ റഹ്‌മാന്‍
MovieNewsEntertainment

ഇന്ത്യ ഓസ്‌കറിന് അയക്കുന്നത് തെറ്റായ സിനിമകള്‍; എആര്‍ റഹ്‌മാന്‍

മുംബൈ: ഇന്ത്യയില്‍ നിന്ന് ഓസ്‌കറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കറിന് അയക്കുന്നത്. ഇത് പലപ്പോഴും പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. ഓസ്‌കര്‍ പോലുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പാശ്ചാത്യരെ ആകര്‍ഷിക്കുന്ന സിനിമകള്‍ അയയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സിനിമകള്‍ ചിലപ്പോള്‍ ഓസ്‌കര്‍ നോമിനേഷന്‍ വരെ എത്തുന്നത് കാണാം. എന്നാല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യ തെറ്റായ സിനിമകളാണ് ഓസ്‌കറിന് അയക്കുന്നത്. നമ്മള്‍ മറ്റൊരാളുടെ രീതിയില്‍ നിന്ന് നോക്കി കാണേണ്ടതുണ്ട്. എന്താണ് പലപ്പോഴും സംഭവിക്കുന്നതെന്നും ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും ഞാന്‍ പാശ്ചാത്യരുടെ വീക്ഷണകോണില്‍ നിന്ന് നോക്കി കാണുന്നു. അതായത് സിനിമ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ നമ്മുടെ സിനിമകളെ പാശ്ചാത്യരുടെ വീക്ഷണകോണില്‍ നിന്ന് നോക്കി കാണണം. ആ സമയമാണ് നമ്മുടെ സിനിമകളെ എല്ലാവര്‍ക്കും തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ടോയെന്ന് മനസിലാവുക” എന്ന് എആര്‍ റഹ്‌മാന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button