2021 അവസാനത്തോടെ എസ് – 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യയ്ക്ക്.

മോസ്കോ / എസ് – 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം 2021 അവസാനത്തോടെ റഷ്യ ഇന്ത്യയ്ക്ക് കൈമാറും. എസ് – 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ ആദ്യ ബാച്ച് ആണ് 2021 അവസാനത്തോടെ ഇന്ത്യക്ക് ലഭിക്കുക. ഇന്ത്യയും റഷ്യയും തമ്മിൽ കെ.എ -226 മൾട്ടി പർപ്പസ് ഹെലികോപ്റ്ററുകൾക്കുള്ള കരാർ അന്തിമമാക്കുന്നതിനുള്ള നടപടികളും നടന്നു വരുകയാണ്. എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ യു.എസ് ഡോളർ കരാറിൽ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നത്.
“ഇന്ത്യയുടെ ഭാഗത്തുനിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാ നങ്ങൾ ഉടൻ വേണമെന്ന് അഭ്യർത്ഥന ഉണ്ടായാൽ ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.” റഷ്യയുടെ ഡെപ്യൂട്ടി ചീഫ് മിഷൻ റോമൻ ബാബുഷ്കിൻ പറയുകയുണ്ടായി. 200 കമോവ് കെ.എ -226 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ അന്തിമഘട്ടത്തിലാണ്. ഇതിൽ 140 എണ്ണം പ്രാദേശികവൽക്കരണ ത്തിന്റെ പരമാവധി തലത്തിൽ ഇന്ത്യയിൽ നിർമ്മിക്കുമെന്നും റോമൻ ബാബുഷ്കിൻ പറഞ്ഞു. ഇന്ത്യ-ചെെന അതിർത്തി തർക്കം നിലവിൽക്കുന്ന സാഹചര്യത്തിൽ വ്യോമ പ്രതിരോധ സംവിധാ നങ്ങൾ വേഗത്തിൽ എത്തിക്കണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നു. ഇതിന് പിറകെയാണ് റഷ്യയുടെ പ്രതികരണം ഉണ്ടായത്.