ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്
NewsSports

ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്

ട്രിനിഡാഡ്: ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 മത്സരം ഇന്ന്. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ദീപക് ഹൂഡയും ശ്രേയസ്സ് അയ്യരും ഇന്ന് ടീമില്‍ ഇടം നേടിയേക്കും. ഈ കളിയുടെ അടിസ്ഥാനത്തിലായിരിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തീരുമാനിക്കുക.

ചീഫ് സെലക്ടര്‍മാര്‍ ഈ മല്‍സരവും അഞ്ചാം ട്വന്റി-20യും നിരീക്ഷിക്കും. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെട്ട അവസാനത്തെ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടക്കും. ഇരു ടീം അംഗങ്ങള്‍ക്കും വീസ ലഭിച്ചതിനാല്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നടത്താനുള്ള പ്രതിസന്ധി നീങ്ങി. വെസ്റ്റ് ഇന്‍ഡീസ് ടീം ഫ്‌ലോറിഡയിലെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ട്വന്റി-20യില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ബാസെറ്ററിലെ വാര്‍ണര്‍ ഗ്രൗണ്ടില്‍ 7 വിക്കറ്റിനാണ് വിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

Related Articles

Post Your Comments

Back to top button