ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയമെന്ന ചരിത്രനേട്ടവുമായി ഇന്ത്യ
NewsSports

ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയമെന്ന ചരിത്രനേട്ടവുമായി ഇന്ത്യ

ഹൈദരാബാദ്: കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയമെന്ന ചരിത്രനേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് പരമ്പര നേടിയത്. ആദ്യ മത്സരം തോറ്റ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയവുമായി പരമ്പരയിലെക്ക് തിരിച്ചു വരികയായിരുന്നു. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഇരുപത്തിയൊന്നാം വിജയമായിരുന്നു ഇന്നലെ ഹൈദരാബാദില്‍ ഉണ്ടായത്.


ഈ വിജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 അന്താരാഷ്ട്ര വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും ടീം ഇന്ത്യ കരസ്ഥമാക്കി. ചിരവൈരികളായ പാകിസ്ഥാന്റെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം മറികടന്നത്. ഓസ്‌ട്രേലിയയ്ക്കെതിരായ വിജയത്തിന് ശേഷം ഇനി ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര കൂടിയാണിത്. ഈ പരമ്പരയ്ക്ക് ശേഷം ട്വന്റി20 ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Related Articles

Post Your Comments

Back to top button