Latest NewsNationalNewsWorld
ഇന്ത്യന്‍ പൗരനെ ചൈന തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യന്‍ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി. അരുണാചല്‍പ്രദേശില്‍ സിയാംഗ് ജില്ലയിലാണ് സംഭവം. 17 വയസുള്ള മിരം താരോണ്‍ എന്നയാളെയാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചല്‍ പ്രദേശ് എംപി താപിര്‍ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ഇയാള്‍ മടങ്ങിയെത്തിയാണ് അധികൃതരെ വിവരം അറിയിച്ചത്. ട്വിറ്ററിലൂടെ സംഭവം ലോകത്തെ അറിയിച്ച താപിര്‍ ഗുവ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യന്‍ ആര്‍മി എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.