നൂപുർ ശർമ്മയ്ക്ക് പിന്തുണ, ബിജെപി നേതൃത്വത്തിന് വിമർശനം:പ്രവാചകനെതിരായ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ.
NewsNational

നൂപുർ ശർമ്മയ്ക്ക് പിന്തുണ, ബിജെപി നേതൃത്വത്തിന് വിമർശനം:
പ്രവാചകനെതിരായ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ.

ഡൽഹി: പ്രവാചകൻ മുഹമ്മദിനെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെ പി വക്താവ് നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനത്തിൻ്റെ പൂരം.നൂപുർ ശർമ്മ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും ഖുറാനിലുള്ളത് പറയുക മാത്രമായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിൻ്റെ വാദം. ശിവ ഭഗവാനെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന വേളയിലാണ് ചാനൽ
ചർച്ചയിൽ പങ്കെടുത്ത് അതിനെ പ്രതിരോധിച്ചതെന്ന വിശദീകരണക്കുറിപ്പുമായി നൂപുർശർമ്മയും രംഗത്തെത്തിയിരുന്നു. തൻ്റെ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ആരെയെങ്കിലും മുറിവേൽപ്പിക്കുക തൻ്റെ ലക്ഷ്യമായിരുന്നില്ലെന്നും നൂപുർ വിശദീകരണക്കുറിപ്പിൽ പറയുന്നു.

മതേതരത്വത്തിൻ്റെ പേരിൽ നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത
ബിജെപിയുടെ നടപടിയെയാണ് സംഘപരിവാർ അനുകൂലികൾ ചോദ്യം ചെയ്യുന്നത്.ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭീഷണിക്ക് ബിജെപി
വഴങ്ങരുതായിരുന്നുവെന്നാണ് മിക്കവരും പറയുന്നത്.നൂപുർ സർമ്മയെ സസ്പെൻഡ് ചെയ്ത ബിജെപിയ്ക്ക് ഇസ്ലാമിക രാജ്യങ്ങൾ സ്വീകരിക്കുന്ന ഹിന്ദു വിരുദ്ധ സമീപനങ്ങൾ തടയാനാകുമോയെന്നാണ് ചോദ്യം. പല അറബ് രാജ്യങ്ങളിലും ഇത്തരത്തിൽ വർഗീയമായ വേർതിരിവ് കാണിക്കുന്നുണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ അതി വേഗം ഹിന്ദു രാഷ്ട്രമായി മാറുകയാണെന്നും ഇപ്പോഴത്തെ പ്രസ്താവനകളൊക്കെ ഇതിൻ്റെ സൂചനയാണെന്നും പ്രചരിപ്പിക്കുന്ന ഇസ്ലാമിസ്റ്റുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ട്വിറ്ററിൽ മിക്കവരും പ്രതികരിച്ചു. പ്രചാരണം മുറുകിയതോടെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓ ഐസി ഇന്ത്യയ്ക്കെതിരെ പരസ്യ പ്രതികരണവുമായി ഇറങ്ങിയിരുന്നു. ഇതിൻ്റെ തുടർച്ചയായി പല അറബ് സംരംഭകരും തങ്ങളുടെ സ്ഥാപനങ്ങളിൽ ഹിന്ദു മതവിഭാഗക്കാർക്ക് തൊഴിൽ നിഷേധിക്കുന്ന നിലപാടെടുത്തിരുന്നു.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ ഇന്ത്യയ്ക്കെതിരെ നടത്തിയ
പ്രസ്താവനയെ അപലപിച്ച് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയതാണ് മറ്റൊരു ശ്രദ്ധേയ നീക്കം.ഇന്ത്യ എല്ലാമതങ്ങളോടും സമഭാവനയോടെയാണ് പെരുമാറുന്നതെന്നും ഏതെങ്കിലും വ്യക്തികൾ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ രാജ്യത്തിൻ്റെ അഭിപ്രായമല്ലെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ അതിശക്തമായ
നടപടിയെടുത്തിട്ടും തെറ്റിദ്ധാരണ പരത്തും വിധം പ്രസ്താവനയിറക്കിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ നടപടി വർഗീയ
സമീപനമായി മാത്രമേ കാണാനാവൂവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

Related Articles

Post Your Comments

Back to top button