ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ്പരമ്പരയിൽ ഇന്ത്യക്ക് മിന്നുന്ന വിജയം,ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി.

ബ്രിസ്‌ബെയ്ന്‍/ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ്പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി മിന്നുന്ന വിജയത്തോടെ അങ്ങനെ ഇന്ത്യ നിലനിര്‍ത്തി. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ജയവുമായി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 32 വർഷം തോൽവിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്.
ഓപ്പണറായിറങ്ങിയ ശുഭ്മാൻ ഗില്ലിൻെറ തകർപ്പൻ ബാറ്റിങ്, ചേതേശ്വർ പൂജാരയുടെ ചെറുത്തുനിൽപ്പ്, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കാമിയോ പ്രകടനം,അജിങ്ക്യ രഹാനെയും സംഘവും ടെസ്റ്റിലൂടെ ചരിത്രത്തിലേക്ക് കടക്കുകയായിരുന്നു. കോഹ്‌ലി ഇല്ലാത്ത ഇന്ത്യയെ തകർക്കുമെന്ന് പറഞ്ഞവരെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം മുള്‍ മുനയില്‍ നിര്‍ത്തി ഇന്ത്യ ചുട്ട മറുപടി നല്‍കി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിങ്ങനെ, മെല്‍ബണിലും, സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും ആയി ഇന്ത്യക്ക് ഒരു പിടി ഹീറോകളുണ്ടായിരിക്കുന്നു.
രാവിലെ തന്നെ ഇന്ത്യക്ക് ഉപനായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ട പെട്ടിരുന്നു. 21 പന്തിൽ നിന്ന് 7 റൺസുമായായിരുന്നു രോഹിത് മടങ്ങിയത്. പിന്നീട് ക്രീസിലൊരുമിച്ച ഗില്ലും പൂജാരയും സ്കോർ 132 വരെ എത്തിക്കുകയായിരുന്നു. സെഞ്ച്വറിക്ക് 9 റൺസ് അകലെ വെച്ചാണ് നഥാൻ ലിയോണിൻെറ ബൗളിങ് പ്രകടനത്തിന് ഗിൽ കീഴടങ്ങുന്നത്. 146 പന്തിൽ നിന്ന് ഗിൽ 91 റൻസുകൾ എടുത്തു. എട്ട് ഫോറുകൾക്കൊപ്പം രണ്ട് സിക്സറുകളും പറത്തി. ഗിലിന് ശേഷം വന്ന നായകൻ അജിങ്ക്യ രഹാനെ ആണ് പിന്നെ ക്രീസിൽ എത്തിയത്. 51 ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുക്കുക യായിരുന്നു പിന്നെ. മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, വിഹാരി, ബൂമ്ര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ വന്നിട്ടും പതറി വീഴാതെ ഇന്ത്യ ചെറുത്ത് നില്‍പ്പിന്റെ ചരിത്രമെഴുതിയിരിക്കുകയാണ്. ജയത്തോട് അടുക്കവെ വാഷിങ്ടണ്‍ സന്ദര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും ജയം നഷ്ടപ്പെടുന്നില്ലെന്ന് റിഷഭ് പന്ത് ബ്രിസ്‌ബെയ്‌നില്‍ ഉറപ്പിക്കുകയായിരുന്നു.
അതേസമയം, ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ സമ്മാനമായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സമ്മാനം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു.. ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും രംഗത്തെത്തുകയുണ്ടായി.