Latest NewsNationalNews

അതിര്‍ത്തി കടന്ന് വീണ്ടും ഇന്ത്യയുടെ ഭീകരവേട്ട

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി സൂചന. അതിര്‍ത്തി കടന്നും ഭീകരരെ അവരുടെ താവളത്തില്‍ പോയി തകര്‍ക്കുക എന്ന പ്രതിരോധ തന്ത്രം ഇന്ത്യ സ്വീകരിച്ചത് അടുത്തിടെയാണ്. രാജ്യത്ത് ഭീകരാക്രമണം നടത്തിയ ശേഷം അയല്‍ രാജ്യങ്ങളില്‍ അഭയം തേടുന്ന ഭീകരര്‍ക്കെതിരെയാണ് ഇത്തരം നടപടികളുണ്ടാവുക.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യന്‍ പാരാ സ്പെഷ്യല്‍ ഫോഴ്‌സിന്റെ ഒരു സംഘം കമാന്‍ഡോകള്‍ മ്യാന്മറിലെ സെനം ഗ്രാമത്തില്‍ പ്രവേശിച്ച് ഭീകരരെ വധിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് കേഡര്‍മാരെയാണ് വധിച്ചതത്രെ. ഭീകരര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട ഇടത്താണ് സൈന്യം ആക്രമണം നടത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും സൈന്യമോ പ്രതിരോധ മന്ത്രാലയമോ ഇതുവരെയയും പുറത്ത് വിട്ടിട്ടില്ല.

Related Articles

Back to top button