ജമ്മു ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്താനെന്ന് വിവരം
NewsNational

ജമ്മു ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്താനെന്ന് വിവരം

ശ്രീനഗര്‍: ജമ്മു ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ പാകിസ്താനെന്ന് വിവരം. ഇന്ന് ജമ്മുവില്‍ നിന്ന് പിടികൂടിയ ഭീകരവാദികളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം.

അഞ്ച് ലക്ഷത്തോളം ടെലിഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാന്‍ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജന്‍സിയായിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുമായുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ ആ സ്‌ഫോടനങ്ങള്‍ നടത്തുക, അതിന്റെ ഭാഗമായി ഈ ചെറു സ്‌ഫോടനങ്ങള്‍ എന്ന വിധത്തിലാണ് ഈ ഇരട്ട സ്‌ഫോടനം നടത്തിയത് എന്നതാണ് പൊലീസിന്റെ നിഗമനം.

Related Articles

Post Your Comments

Back to top button