നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസിൽ ഉന്നതരിലേക്ക് അന്വേഷണം.

കൊച്ചി / നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ മൊഴിമാറ്റിപറയാൻ ഗൂഢാലോചന നടത്തിയ ഉന്നതരിലേക്ക് പോലീസ് അന്വേഷണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കരുക്കൾ നീക്കിയ രഹസ്യ യോഗത്തെ പറ്റിയും, യോഗതീരുമാനം നടപ്പിലാക്കാൻ ആരെയൊക്കെ നിയോഗിച്ചു എന്നതിനെ പറ്റിയും വ്യക്തമായ വിവരം ഉണ്ടായിട്ടും അന്വേഷണം ഒരു ഇടത് പക്ഷ എം എൽ എ യിൽ തട്ടി നിൽക്കുകയാണ്. കെ.ബി.ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല വെറും കൂലിക്കാരനെന്ന നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തലും, തന്റെ സെക്രട്ടറി പ്രദീപ് കോട്ടത്തലയെ തന്റെ പത്തനാപുരത്തെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിൽ ഉള്ള കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്ക് ഉണ്ടായിരിക്കുന്ന അതൃപ്തിയുമൊക്കെ ആസൂത്രിതമായി നടന്ന ഗൂഡാലോചനയുടെ ഉള്ളറകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നേരം വെളുത്തു തുടങ്ങുമ്പോൾ തന്റെ വീട്ടിൽ നിന്നും പ്രദീപിനെ തൂക്കിക്കൊണ്ടു പോയതിൽ ഇടതുമുന്നണി നേതൃത്വത്തെ ഗണേഷ് കുമാർ തന്റെ പരാതി അറിയിച്ചതായിട്ടാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച പുലർച്ചെയാണ് നടനും എം എൽ എ യും കേസിലെ മുഖ്യ പ്രതി ദിലീപിന്റെ അടുത്ത സുഹൃത്തു മായ ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ വസതിയില്‍ നിന്നാണ് മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പോലീസ് മുഖ്യ പ്രതിയാക്കിയിരിക്കുന്ന പ്രദീപിനെ പോലീസ് പൊക്കുന്നത്.
പ്രദീപ് കോട്ടാത്തല നടനോ അമ്മയുടെ അംഗമോ അല്ല. കേസിലെ മുഖ്യപ്രതിയുമായി തന്റെ ബോസ് ഗണേഷ് കുമാർ വഴിയുള്ള ബന്ധം മാത്രമാണ് പ്രദീപിനുള്ളതെന്നതും സത്യം. ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് ഏറ്റവും ഒടുവിൽ ദിലീപിനെ കാണുന്നതും ഗണേഷ് കുമാറിനൊപ്പം ജയിൽ സന്ദർശിക്കുമ്പോഴാണ്. വർഷങ്ങളായുള്ള ബന്ധമാണ് ഗണേഷ് കുമാറും, പ്രദീപും തമ്മിലുള്ളത്. വെറും ഒരു സെക്രട്ടറി എന്നതിനേക്കാളേറെ പ്രദീപ് വെറും കൂലിക്കാരനെന്ന് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി പറഞ്ഞിരിക്കുന്നതിനും അർത്ഥമേറെ ഉണ്ട്.
സാക്ഷികളെ സ്വാധീനിക്കാനുള്ള ഒരു കൊട്ടേഷൻ കരാർ ആണ് കോച്ചിലെ ഹോട്ടലിലെ രഹസ്യ യോഗാന്തരം നടന്നിരിക്കുന്നത്.
ഇക്കാര്യത്തിൽ ഉന്നതർക്ക് ബന്ധമുണ്ടെന്നതിനും പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തിൽ നടന്നു വന്നിരുന്നത്. പ്രദീപിന്റെ അറസ്റ്റോടെ അതിപ്പോൾ വഴിമുട്ടിയ അവസ്ഥയിലാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെയായിരുന്നു പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് കാസർകോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ഉണ്ടായിരുന്നത് ഗണേഷ് കുമാർ എം എൽ എ യുടെ വീട്ടിലുമായിരുന്നു എന്നതും ഗണേഷും, പ്രദീപും തമ്മിലുള്ള അടുത്ത ബന്ധവുമാണ്ശ്രദ്ധേയമായിരിക്കുന്നത്.
പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയ പിറകെ പോലീസ് അറസ്റ്റിനുള്ള നീക്കം നടത്തുകയാ യിരുന്നു.
കേസിൽ പോലീസ് അറസ്റ്റ് ചെയ്യേണ്ട പ്രതി ഉള്ളത് ഒരു ഇടത് പക്ഷ എം എൽ എ യുടെ വീട്ടിലാണെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിനും അറിയാമായിരുന്നു. എം എൽ എ യുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യും മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, ഒപ്പം അനുമതിയും വാങ്ങുകയുമായിരുന്നു. കാസര്‍കോട് എസ്പി നിയോ ഗിച്ച പ്രത്യേക പോലീസ് സംഘം അര്‍ധരാത്രി ഒരുമണിക്കു കൊല്ലത്തെ തുകയായിരുന്നു. പത്തനാപുരം പൊലീസില്‍ വിവരമറിയിച്ച ശേഷം സ്വകാര്യ വാഹനത്തില്‍ ഗണേഷിന്റെ വസതിയിലെത്തി പുലര്‍ച്ചെ നാലുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. കാസര്‍ കോട് ബേക്കല്‍ സ്വദേശിയായ വിപിൻ ലാലിനെ നേരിട്ടുചെന്നും, ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചതിനും, കത്തുകളയച്ച് ഭീഷണിപ്പെടുത്തി എന്നതിനും,പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചി രുന്നതാണ്. 2020 ജനുവരി 20ന് എറണാകുളത്ത് ഇതിനായി യോഗം നടന്നതായും പൊലീസ് കോടതിയിൽ നൽകിയ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.