കണ്ണൂരില്‍ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍
NewsLocal NewsCrime

കണ്ണൂരില്‍ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

പയ്യാമ്പലം: കണ്ണൂര്‍ പയ്യാമ്പലത്ത് വീട് പൂട്ടി മലപ്പുറം പോയ സമയം വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷണം. കേസില്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന പ്രതികളെ പോലീസ് പിടിക്കൂടി. 24 മണിക്കൂറിനുളളില്‍ തന്നെ പ്രതികളായ അന്യ സംസ്ഥാന മോഷണ സംഘം പിടിയിലാവുകയായിരുന്നു. അന്യ സംസ്ഥാന സ്വദേശികളായ പ്രതികള്‍ കേരളത്തില്‍ വന്ന് മോഷണം നടത്തി പോകുകയാരുന്നു ലക്ഷ്യം. പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അഞ്ച് മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.

എസ്‌ഐ നസീബിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടിക്കൂടിയത്, സംഘത്തില്‍ എഎസ്‌ഐ അജയന്‍, എസ്‌സിപിഒ ഷൈജു, സിപിഒ നാസര്‍, ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍, രാജേഷ്, നവീന്‍, ജിഷ്ണു, ബാബുമണി എന്നിവരുമുണ്ടായിരുന്നു.

Related Articles

Post Your Comments

Back to top button