അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയില്‍: പുതിയ മാറ്റവുമായി ആര്‍ബിഐ
Business

അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയില്‍: പുതിയ മാറ്റവുമായി ആര്‍ബിഐ

മുംബൈ: അന്താരാഷ്ട്ര വ്യാപാര ഇടപാടുകളില്‍ പുതിയ മാറ്റവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ രൂപയിലേക്ക് മാറ്റാനൊരുങ്ങുകയാണ് ആര്‍ബിഐ. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഏത് രാജ്യവുമായും രൂപ ഉപയോഗിച്ച് വിനിമയം നടത്താന്‍ സാധിക്കും.

അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് ഇനി രൂപ ഉപയോഗിക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇതോടെ ഇന്‍വോയ്‌സിംഗ്, പെയ്മന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്ക് രൂപ ഉപയോഗിക്കാം. ഈ സംവിധാനത്തിലൂടെ റഷ്യയുമായുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ കളിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയിലേക്ക് മാറുന്നതോടെ കയറ്റുമതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി വ്യാപാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Related Articles

Post Your Comments

Back to top button