ഐപിഎല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍
NewsSports

ഐപിഎല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍

അഹ്‌മദാബാദ്: ഞായറാഴ്ചത്തെ ഫൈനലിലേക്ക് എതിരാളികളെത്തേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് കാത്തിരിപ്പുണ്ട്. ഇന്ന് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത് ഫൈനല്‍ തേടിയാണ്. ധോണിക്കെതിരെ കലാശപ്പോരില്‍ പട നയിക്കുക ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണോ ഭാവി കപ്പിത്താനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍ദിക് പാണ്ഡ്യയാണോ എന്നറിയാനുള്ള ആകാംക്ഷയില്‍ ക്രിക്കറ്റ് പ്രേമികളും. രണ്ടാം ക്വാളിഫയര്‍ തോറ്റവരുടെയും ജയിച്ചവരുടെയും പോരാട്ടമാണ് വെള്ളിയാഴ്ച നടക്കുന്നത്. 14ല്‍ 10 ലീഗ് മത്സരങ്ങളും ജയിച്ച് ഒന്നാമന്മാരായി പ്ലേ ഓഫിലെത്തിയവരാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. പക്ഷേ ഒന്നാം ക്വാളിഫയറില്‍ ചെന്നൈയോട് 15 റണ്‍സിന് പരാജയപ്പെട്ടു.

തോല്‍വികളോടെ തുടങ്ങി ഘട്ടംഘട്ടമായി മുകളിലേക്ക് കയറി അവസാന ലീഗ് മത്സരത്തിലെ ജയത്തിലൂടെ നാലാന്മാരായി കടന്നുകൂടിയവരാണ് മുംബൈ ഇന്ത്യന്‍സ്. എലിമിനേറ്ററില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി അവര്‍ പിന്നെയും മുന്നേറി. ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനായ എം.എസ്. ലഖ്‌നോക്കെതിരായ 81 റണ്‍സ് ജയം മുംബൈക്ക് നല്‍കിയ ആവേശം ചെറുതല്ല. 21 പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത ആകാശ് മധ് വാളെന്ന പേസര്‍ വിതച്ച അപകടമാണ് ബൗളര്‍മാരുടെ കാര്യത്തില്‍ ഈ സീസണില്‍ ആശങ്കയുണ്ടായിരുന്ന രോഹിത് സംഘത്തിന് പ്രതീക്ഷിച്ചതിലും വലിയ വിജയം സമ്മാനിച്ചത്.

ബാറ്റര്‍മാരാണ് മുംബൈയുടെ കരുത്ത്. രോഹിതും ഇശാന്‍ കിഷനും കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ടിം ഡേവിഡുമൊക്കെയടങ്ങിയ നിര.വെറ്ററന്‍ ലെഗ്‌സ്പിന്നര്‍ പിയൂഷ് ചൗളയും പേസര്‍ ജെയന്‍ ബെറെന്‍ഡോര്‍ഫ് വിശ്വാസം കാക്കുന്നുണ്ട്. ശുഭ്മന്‍ ഗില്ലാണ് ഗുജറാത്ത് ബാറ്റിങ്ങിലെ വജ്രായുധം. ക്യാപ്റ്റന്‍ പാണ്ഡ്യയും ഡേവിഡ് മില്ലറും റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നത് പ്രശ്‌നമാണ്. പേസര്‍ മുഹമ്മദ് ഷമി നയിക്കുന്നതാണ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റ്. സ്പിന്നര്‍ റാഷിദ് ഖാന്‍ ഓള്‍ റൗണ്ടറുടെ ചുമതല നന്നായി നിര്‍വഹിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button