Latest NewsNewsWorld

ട്രംപിന്റെ ഭാവനാവധം ചിത്രീകരിച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുന്നത് ഭാവനയില്‍ ചിത്രീകരിച്ച് ഇറാന്‍. ഡ്രോണ്‍ അയച്ച് ട്രംപിനെ കൊലപ്പെടുത്തതിന്റെ അനിമേറ്റഡ് വീഡിയോയാണ് ഇറാന്‍ അധികൃതര്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഎസിലെ ഫ്ളോറിഡയിലുള്ള മാരലഗോയിലെ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുന്ന ട്രംപിനെ വധിക്കുന്നതാണ് അനിമേറ്റഡ് വീഡിയോയിലുള്ളത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്സൈറ്റിലാണ് ഈ അനിമേറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ പ്രിയങ്കരനായ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്. 2020 ജനുവരി മൂന്നിന് ബഗ്ദാദില്‍ വച്ചാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇതിന്റെ രണ്ടാം വാര്‍ഷികത്തില്‍ നടത്തിയ മത്സരവുമായി ബന്ധപ്പെട്ട അനിമേറ്റഡ് വിഡിയോയാണിത്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേകവിഭാഗമായ കുദ്‌സ് ഫോഴ്‌സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനുമായിരുന്നു ജനറല്‍ ഖാസിം സുലൈമാനി.

മധ്യപൂര്‍വദേശത്ത് ഇറാന്‍ ഓപ്പറേഷന്‍സിന്റെ ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനി, കടുത്ത അമേരിക്കന്‍ വിരോധി. ഐസിസ് വിരുദ്ധന്‍, സിറിയയിലെ ബഷര്‍ അല്‍ അസദിന്റെ ചങ്ങാതി. ഇറാന്‍ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പിന് തൊട്ടുമുമ്പാണ് അമേരിക്കന്‍ ഡ്രോണുകള്‍ ജനറല്‍ സൊലൈമാനിയുടെ ജിവനെടുത്തത്. മേഖലയിലെ സ്വതന്ത്ര രാജ്യങ്ങളോടു ചേര്‍ന്ന് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button