മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാന്‍; 'നീതിന്യായ വ്യവസ്ഥയില്‍ കാര്യമില്ല'
NewsWorld

മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാന്‍; ‘നീതിന്യായ വ്യവസ്ഥയില്‍ കാര്യമില്ല’

ടെഹ്‌റാന്‍: ഇറാനില്‍ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ട് മാസം നീണ്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഇറാനില്‍ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് കാര്യമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി പറഞ്ഞു. മഹ്മൂദ് അഹമ്മദിനജാദ് ഇറാന്‍ പ്രസിഡന്റായിരുന്ന സമയത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. 2006 ലാണ് യൂണിറ്റുകള്‍ പട്രോളിംഗ് ആരംഭിച്ചത്. തിരക്ക് നിറഞ്ഞ തെരുവുകള്‍, ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിക്കുന്ന ഇവര്‍ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മര്‍ദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും.

Related Articles

Post Your Comments

Back to top button