
മുംബൈ: വാഹന ഇന്‍ഷുറന്‍സില്‍ സമഗ്രമാറ്റത്തിന് വഴിവയ്ക്കുന്ന പുതിയ നിര്‍ദേശത്തിന് അനുമതി നല്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓണ്‍ ഡാമേജ് (ഒഡി) പരിരക്ഷയ്ക്കായി പുതിയ രീതി അവതരിപ്പിക്കുന്നതിനാണ് ഐആര്‍ഡിഎഐയുടെ അനുമതി.
ഒരു തുകയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ നല്‍കിവരുന്നത്. എന്നാല്‍ പുതിയ അനുമതി പ്രകാരം രണ്ട് രീതിയിലാണ് ഇനി ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കുക. വണ്ടി ഓടിക്കുന്നതിനനുസരിച്ചും എപ്രകാരമാണ് വണ്ടി ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചും രണ്ട് രീതികളില്‍ ഉപഭോക്താവിന് ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാം. വണ്ടി ഓടിക്കുന്നതനുസരിച്ചാണ് ഇന്‍ഷുറന്‍സെങ്കില്‍ ഇതിന്റെ പോളിസി നിശ്ചിത കിലോമീറ്ററുകള്‍ അടിസ്ഥാനമാക്കിയായിരിക്കും.
വാഹനം അപൂര്‍വമായി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളേക്കാള്‍ കുറവായിരിക്കും അടയ്ക്കേണ്ട പണം. ഒരു ഉപഭോക്താവിന് വാഹനം ഓടിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനമാക്കി ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ അതും തിരഞ്ഞെടുക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറഞ്ഞ മൈലേജുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിന് ഉപകാരപ്രദമാണ് ഇത്തരം രീതികള്‍. മാത്രമല്ല കൂടുതല്‍ ആഡ് ഓണ്‍ കവറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ഈ രീതി പ്രോത്സാഹിപ്പിക്കും.
Post Your Comments