

ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു റോബോട്ട് സിനിമയില്‍ നായികയായി അഭിനയിക്കുന്നു. ജപ്പാന്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ച റോബോട്ട് എറിക്കയാണ് സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘ബി’ യിൽ വേഷമിടുന്നത്. ചിത്രത്തിലും റോബോട്ടായി തന്നെയാണ് എറിക്ക അഭിനയിക്കുന്നത്. 2019ലാണ് ജപ്പാനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ഈ വര്‍ഷം ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേര്‍ന്നാണ് റോബോട്ടിനെ സൃഷ്ടിച്ചത്. കൃത്രിമ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെയാണ് റോബോട്ട് സിനിമയില്‍ അഭിനയിക്കുന്നത്. 2021 ന്റെ അവസാനത്തില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകന്‍. മനുഷ്യന്റെ ഡിഎന്‍എയെ മികവുറ്റതാക്കാന്‍ ഒരു പ്രോഗ്രാം ഈ ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നതും, അതുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങള്‍ അയാള്‍ക്ക് നേരിടേണ്ടിവരുന്നതുമാണ് പ്രമേയം. ശാസ്ത്രജ്ഞന്‍ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ എറിക്ക ശാസ്ത്രജ്ഞനെ സഹായിക്കുകയുമാണ്.
Post Your Comments