അയണ്‍മാന്റെ പരിച കര്‍ണന്റെ പടച്ചട്ട, ഥോറിന്റെ ചുറ്റിക ഹനുമാന്റെ ഗദ: കങ്കണ റണൗട്ട്

ഹോളിവുഡിലെ മാര്‍വല്‍ കോമിക് ചിത്രം അവഞ്ചേഴ്സ് വേദങ്ങളില്‍ നിന്നും കടമെടുത്തതാണ് എന്ന് കങ്കണ റണൗട്ട്. അതില്‍ അയണ്‍ മാന്റെ പടച്ചട്ട കര്‍ണന്റെ പടച്ചട്ടയെയും ഥോറിന്റെ ചുറ്റിക ഹനുമാന്റെ ഗദയയേയും സൂചിപിക്കുന്നുവെന്നാണ് കങ്കണ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
കങ്കണ പറഞ്ഞതിങ്ങനെ
പാശ്ചാത്യര്‍ നമ്മുടെ പുരാണങ്ങളില്‍ നിന്നും ധാരാളം കടമെടുക്കുന്നുണ്ട്. സൂപ്പര്‍ഹീറോ സിനിമകള്‍ വിഷ്വലി കാണുന്നത് വ്യത്യാസപ്പെട്ടരിക്കുമെങ്കിലും ഇവയുടെ ഉത്ഭവം വേദങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഹോളിവുഡും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. എന്നാല്‍ ഹോളിവുഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്നതിന് പകരം തനിക്ക് ഒറിജിനലായി എന്തെങ്കിലും ചെയ്യണമെന്നും കങ്കണ പറഞ്ഞു. എന്തുകൊണ്ടാണ് പാശ്ചാത്യരില്‍ നിന്നുള്ള പ്രചോദനത്തില്‍ നമ്മള് ഒതുങ്ങി നില്‍ക്കുന്നത്,” കങ്കണ ചോദിച്ചു.
രസ്നീഷ് ഘാ സംവിധാനെ ചെയ്യുന്ന ത്രില്ലര്‍, ധാക്കഡ് ആണ് കങ്കണയുടെ റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രം. ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ സിനിമ ചര്‍ച്ചയായിരുന്നു. അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മേയ് 20നാണ് സിനിമ റിലീസ് ചെയ്യുന്നത്.