ഇരുമ്പ് ഷീറ്റുകള്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
NewsKerala

ഇരുമ്പ് ഷീറ്റുകള്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ പുറത്തേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മുഹമ്മദലി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 യോടെ അകലാട് സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം.

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ഭാരമുള്ള ഇരുമ്പ് ഷീറ്റുകള്‍ സ്‌കൂട്ടര്‍ യാത്രികരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Post Your Comments

Back to top button