
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് ബലിതര്‍പ്പണത്തിനായി ഹെല്‍പ്പ് ഡസ്ക്ക് ഒരുക്കിയാണ് സിപിഎം സന്നദ്ധ സംഘടനായായ ഐആര്‍പിസി രംഗത്തെത്തിയത്. കണ്ണൂര്‍ ടെബിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഐആര്‍പിസിയും സംയുക്തമായാണ് വാവുബലിക്ക് സൗകര്യമൊരുക്കിയത്.
കഴിഞ്ഞ ദിവസംബലിതര്പ്പണത്തിനായി സൗകര്യമൊരുക്കണമെന്ന് പി. ജയരാജന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. സൗജന്യ ലഘുഭക്ഷണം, അടിയന്തര ചികിത്സാ സഹായം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന് തന്നെയാണ് സന്നദ്ധ സംഘടനായായ ഐആര്‍പിസിയുടെ ഉപദേശക സമിതി ചെയര്മാന്.
Post Your Comments