ഇര്‍ഷാദിന് നീന്തലറിയാം മുങ്ങി മരിക്കില്ല, ആത്മഹത്യ ചെയ്യില്ല; പിതാവ്
NewsKeralaCrime

ഇര്‍ഷാദിന് നീന്തലറിയാം മുങ്ങി മരിക്കില്ല, ആത്മഹത്യ ചെയ്യില്ല; പിതാവ്

കോഴിക്കോട്: നല്ലപോലെ നീന്തല്‍ അറിയാവുന്ന ഇര്‍ഷാദ് പുഴയില്‍ മുങ്ങിമരിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് പിതാവ് നാസര്‍. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും നാസര്‍ പറഞ്ഞു. മൃതദേഹം മാറി സംസ്‌കരിക്കാന്‍ നല്‍കിയതില്‍ സംശയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രണ്ടുലക്ഷംരൂപ നല്‍കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്തു സംഘം വിളിച്ചിരുന്നതായും ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നും പിതാവ് പറഞ്ഞു. ഇതിന് പിന്നില്‍ വന്‍ ഗ്യാംഗുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇര്‍ഷാദിനെ ജീവനോടെ കിട്ടുമെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും നാസര്‍ എന്നയാളാണ് വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു.

ജൂലൈ ആറിനാണ് പന്തിരീക്കര സ്വദേശി ഇര്‍ഷാദിനെ കാണാതാകുന്നത്. ഇര്‍ഷാദ് മരണപ്പെട്ടെന്ന് ഇന്നാണ് ഡിഎല്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. കോഴിക്കോട് കൊയിലാണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്.

Related Articles

Post Your Comments

Back to top button