കേരളത്തിലെ യുവതികള്‍ക്ക് സൗജന്യ വിസയും വിമാന ടിക്കറ്റും നല്‍കി ഐഎസ് റിക്രൂട്ട്‌മെന്റ്
NewsKeralaNational

കേരളത്തിലെ യുവതികള്‍ക്ക് സൗജന്യ വിസയും വിമാന ടിക്കറ്റും നല്‍കി ഐഎസ് റിക്രൂട്ട്‌മെന്റ്

കൊച്ചി: കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് സെന്ററാകുന്നു എന്ന് കേന്ദ്രഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി കാലങ്ങളായി. എന്നാല്‍ അതിനെ മനപൂര്‍വം അവഗണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് അഭ്യസ്തവിദ്യരായ യുവതി യുവാക്കളടക്കം ചേക്കേറിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പരിധിക്കപ്പുറം കടന്നുപോയ കേരളത്തില്‍ കര്‍ശനപരിശോധനകളെ അഭിമുഖീകരിക്കാതെ തന്നെ തീവ്രവാദ റിക്രൂട്ടിംഗ് സെന്ററുകള്‍ വ്യാപകമാവുകയാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് സെന്ററുകളുടെ ഇടപെടലിലൂടെ കുവൈത്തിലെത്തിയ കൊച്ചി സ്വദേശിനി രക്ഷപ്പെട്ട് കേരളത്തിലെത്തിയപ്പോഴാണ് പുതിയ റിക്രൂട്ടിംഗ് രീതിയെക്കുറിച്ച് അറിയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സൗജന്യ വിസയും വിമാനടിക്കറ്റും നല്‍കി പ്രലോഭിപ്പിച്ച് അടിമക്കച്ചവടത്തിനും ഐസിസിന് വില്‍ക്കാനും വേണ്ടി യുവതികളെ കടത്തുന്ന സംഘം കേരളത്തില്‍ വേരുറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയാണ് സിറിയയിലേക്കും ഇറാഖിലേക്കും കടക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംഘടനക്കെതിരായ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ 2019 മുതല്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നായിരുന്നു ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2019 മുതല്‍ കേരളത്തില്‍ നിന്ന് ആരെങ്കിലും ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരവും ലഭിച്ചിട്ടില്ല. 2016ല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16 പേരെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും കേരളത്തില്‍ ആഗോള ഭീകര സംഘടനയുടെ രഹസ്യ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേരളക്കതില്‍ ഐഎസ് റിക്രൂട്ട് നടക്കുന്നുണ്ടെന്ന കാര്യം ചര്‍ച്ചയായത്.

2017, 2018, 2019 വര്‍ഷങ്ങളിലാണ് കൂടുതലായും ഐഎസിലേക്കുള്ള റിക്രൂട്ട് നടന്നതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷങ്ങളില്‍ 149 പേര്‍ ഐഎസില്‍ ചേര്‍ന്നു എന്നതായിരുന്നു വിവരങ്ങള്‍. ഇപ്പോള്‍ സൗജന്യ വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതികളെ കുവൈത്തിലേക്ക് എത്തിക്കുന്നത്. കുട്ടികളെ പരിചരിക്കാനെന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു. കുവൈത്തില്‍ എത്തിച്ച് ഐഎസ് അടിമകളാകാന്‍ വിസമ്മതിച്ചവരെ സിറിയയിലെ ഐഎസ് ക്യാംപിലെത്തിച്ച് വില്‍പന നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കുവൈത്തിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടുത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. കേസിലെ മുഖ്യസൂത്രധാരന്‍ മജീദ് (ഗാസലി), അജുമോന്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുടെ കൂട്ടാളികളായ രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments

Back to top button