CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ സർക്കാർ ഭയക്കുന്നുവോ. കേസ് സി ബി ഐ അന്വേഷിക്കുന്നതിനെതിരെയുള്ള സർക്കാർ നീക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ സർക്കാർ ഭയക്കുന്നുവോ. കേസ് സി ബി ഐ അന്വേഷിക്കുന്നതിനെതിരെയുള്ള സർക്കാർ നീക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മരിച്ചവരുടെ ബന്ധുക്കൾ ഇതിനെതിരെ തടസ്സഹർജി ഫയൽ ചെയ്യും. സിബിഐ അന്വേഷണം നടത്തുന്നത് തടയാന്‍ ഖജനാവിൽ നിന്ന് ലക്ഷങ്ങള്‍ പൊടിച്ച് ഹൈക്കോടതിയില്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ലാതെ പരാജയപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്കു പോകുന്നതെന്നതാണ് ശ്രദ്ധേയം.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിനു നിർദേശിച്ചതു ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നതാണ്. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് സിംഗിൾ ജഡ്ജി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്റെ ആവശ്യം അംഗീകരിചിരുന്നു. കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്നതുൾപ്പെടെ സിംഗിൾ ജഡ്ജി നടത്തിയ ചില പരാമർശങ്ങൾ വരെ റദ്ദാക്കിയിരുന്നു. പെരിയ കൊലക്കേസിലെ പ്രതികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ എടുക്കുന്ന പ്രത്യേക താല്പര്യം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കെയാണ് സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.

കുറ്റപത്രം നിലനിർത്തിയതിനാൽ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്ന ന്യായം. ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ ആണ് ഇതിനായി കത്ത് നൽകിയിരുന്നത്. കേസ് ഡയറി എന്നിട്ടും കൈമാറാൻ കൂട്ടാക്കിയില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസ് ഫയലുകൾ കൈമാറാൻ ക്രൈംബ്രാഞ്ച് കൂട്ടാക്കിയില്ല. ഇതോടെ
കേസിന്റെ അന്വേഷണ നടപടികൾ പോലും നിലക്കുകയായിരുന്നു.
ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

അതേ സമയം പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് എതിരെയുള്ള സർക്കാർ നടപടി പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം. സുപ്രിംകോടതിൽ അപ്പീൽ നൽകിയ നടപടിക്കെതിരെ തടസ ഹർജി നൽകാനാണ് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളുടെ തീരുമാനം.

ഒരു ദയയും ഇല്ലാതെയായിരുന്നു കൊലപാതകം നടത്തിയത്. കൃപേഷിന്റെ തലയിൽ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ് തലച്ചോർ പിളർന്നിരുന്നു. ശരീരത്തിൽ വാൾ ഉപയോഗിച്ചുള്ള വെട്ടുമുണ്ടായിരുന്നു. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടുകൾ. പകുതിയിലധികവും കാൽമുട്ടിനു താഴെ. മൂർച്ചയേറിയ വാളുപയോഗിച്ചു നെറ്റിയിൽ വെട്ടിയതിനാൽ 23 സെൻറ്റീമീറ്റർ നീളത്തിലുള്ള പരിക്കും മഴു പോലുള്ള കനമുള്ള ആയുധത്താൽ വലതു ചെവി മുതൽ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി എനായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർറ്റിൽ
റോ‍ഡരികിൽ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയിൽ രക്തം വാർന്നുകിടക്കുന്നതു കണ്ടത്. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചിൽ നടത്തി. 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തി വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നിരിക്കണം.

ഓഗസ്റ്റ് 25 നാണ് പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാൻ പോലും ക്രൈംബ്രാഞ്ച് തയാറായില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് സർക്കാർ സിബിഐ അന്വേഷണത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്

പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ലേ എന്നും ശരത്ത് ലാലിന്റെ പിതാവ് സത്യനാരായണൻ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചിരുന്നു. സർക്കാർ നടപടിക്കെതിരെ തടസ ഹർജി നൽകാനാണ് ഇരകളുടെ കുടുംബത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button