
കണ്ണൂര്‍: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ എന്ന് ചോദിച്ച തരൂര്‍ അങ്ങനെ ആര് പറഞ്ഞോ അവരോട് ചോദിക്കണമെന്നും വ്യക്തമാക്കി.
ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ തിരിച്ചടിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
തരൂര്‍ അടക്കമുള്ള എംപിമാരുടെ പ്രസ്താവനയ്ക്കെതിരെ കെ മുരളീധരനും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വരാന്‍ പോകുന്ന ലോക്ഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയാണ് ആലോചിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചന്തിക്കേണ്ടി വരില്ലെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടു.
Post Your Comments