കേരളം പൊളിയല്ലേ: കാരവാനില്‍ കേരളം ചുറ്റി ജര്‍മ്മന്‍ കുടുംബം
NewsKeralaNationalTravel

കേരളം പൊളിയല്ലേ: കാരവാനില്‍ കേരളം ചുറ്റി ജര്‍മ്മന്‍ കുടുംബം

തിരുവനന്തപുരം: കേരളം പൊളിയാണെന്ന് ജര്‍മ്മന്‍ ദമ്പതികളായ തോര്‍ബെനും ഭാര്യ മിച്ചിയും. കേരളം തങ്ങള്‍ക്ക് ഏറെ ഇഷ്ട്ട്ടപ്പെട്ട സ്ഥലമാണെന്നും ഇവിടുത്തെ സ്ഥലങ്ങളും ഭക്ഷണവും ആളുകളെയുമെല്ലാം തങ്ങള്‍ക്ക് ഇഷ്ട്ട്ടമായെന്നും ഇവര്‍ പറയുന്നു. ആറ് വയസുള്ള മകനെയും ഒന്‍പത് വയസുള്ള മകളെയും കൂട്ടിയാണ് ഈ ജര്‍മ്മന്‍ ദമ്പതികള്‍ കാരവാനില്‍ ലോകം ചുറ്റാനിറങ്ങിയത്.

12 വര്‍ഷം മുന്‍പാണ് ഇരുവരും ലോകം ചുറ്റാനിറങ്ങിയത്. ഇതിനായി ഇവര്‍ തങ്ങളാല്‍ കഴിയുന്ന ഒരു വാഹനം രൂപകല്‍പ്പന ചെയ്തു. തോര്‍ബെന്‍ എന്‍ജിനീയറാണ് മിക്കി എഴുത്തുകാരിയും. കാരവനില്‍ ഉറങ്ങിയും കറങ്ങിയും ഭക്ഷണം പാകം ചെയ്തും തൊണ്ണൂറ് രാജ്യങ്ങളിലാണ് ഇവര്‍ യാത്ര ചെയ്തത്. 2021 ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും സംസ്‌കാരങ്ങളും ആസ്വദിച്ചും അവര്‍ കഴിഞ്ഞ നവംബറിലാണ് കേരളത്തിലെത്തിയത്.

ഇതുവരെ സഞ്ചരിച്ചതില്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെക്കാള്‍ സൗകര്യങ്ങള്‍ കേരളത്തിലാണ് എന്നാണ് അവര്‍ പറയുന്നത്. ഒരു രാജ്യത്തെ അടുത്തറിയാന്‍ ഏറ്റവും നല്ലത് കാരവനിലുള്ള സഞ്ചാരമാണെന്നും മിച്ചി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെയാണ് ലോകം ചുറ്റിക്കറങ്ങാന്‍ കാരവാന്‍ തെരഞ്ഞെടുത്തതും.

സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കാരവാന്‍ ടൂറിസത്തിന്റെ ഭാഗമായിക്കൂടിയാണ് ഇവര്‍ കേരളത്തിലെത്തിയത്. ഇവര്‍ കേരളത്തിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കേരള ടൂറിസം വകുപ്പ് അവരുടെ ഔദ്യോഗിത ഇന്‍സ്റ്റാഗ്രാം പേജില്‍ ഇവരെക്കുറിച്ചുള്ള ചെറിയ കുറിപ്പും പങ്ക് വച്ചിട്ടുണ്ട്. പാരാസെയിലിംഗിലൂടെ കേരളത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിച്ചു.

ഇവരുടെ തേയിലത്തോട്ടത്തിന് നടുവിലൂടെ സഞ്ചരിക്കുന്ന കാരവാനിന്റെ ചിത്രമാണ് കേരളാ ടൂറിസം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നത്. കാരവന്‍ ടൂറിസത്തിന് ഏറെ സാധ്യതകള്‍ ഉള്ള നാടാണ് ഇതെന്നും അവര്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button