ഡമാസ്‌കസ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ ആക്രമണം
NewsWorld

ഡമാസ്‌കസ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ ആക്രമണം

സിറിയ: ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായും സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയന്‍ വ്യോമ പ്രതിരോധ സേന ഇസ്രായേലിന്റെ മിക്ക മിസൈലുകളും തകര്‍ത്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഡമാസ്‌കസ് വിമാനത്താവളത്തെയും ഡമാസ്‌കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കി ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ നിന്നാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Post Your Comments

Back to top button