പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കേണ്ടത് അത്യാവശ്യം: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ
NewsKerala

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കേണ്ടത് അത്യാവശ്യം: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കേണ്ടത് അത്യാവശ്യമാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. വടമണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ പല പെണ്‍കുട്ടികളുടെയും ഭാവിയെ ബാധിക്കുന്നത് സാമൂഹിക സാഹചര്യങ്ങളാണ്. രക്ഷിതാക്കളാണ് ഈ വിഷയത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ടതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരാണ് എല്‍ഡിഎഫ് നിലപാട്. എന്നാല്‍ എല്‍ഡിഎഫ് നിലപാട് തള്ളുന്നതരത്തിലാണ് ഗണേഷ് കുമാര്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. വടമണ്‍ കരയോഗം നടത്തിയ മത്സര പരീക്ഷകളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചികിത്സ സഹായവിതരണവും അദ്ദേഹം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് സി. രാജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബൈജുകുമാര്‍, ആര്‍. രഞ്ജിത് രാജന്‍, എസ്. വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Post Your Comments

Back to top button