മാരക രക്ത രോഗികളുടെ വിദഗ്ദ ചികിത്സക്ക് നടപടിയുണ്ടാവുന്നത് ആശ്വാസകരം; മേയർ
NewsLocal News

മാരക രക്ത രോഗികളുടെ വിദഗ്ദ ചികിത്സക്ക് നടപടിയുണ്ടാവുന്നത് ആശ്വാസകരം; മേയർ

കോഴിക്കോട്: തലാസീമിയ പോലുള്ള മാരക രക്ത രോഗങ്ങളുടെ സസൂർണ്ണ രോഗഭേദത്തിന് നടപടിയുണ്ടാവുന്നത് ആശ്വാസകരമാണെന്ന് കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ബംഗളൂരു നാരായണ ഹൃദയാലയത്തിന്റെ സഹകരണത്തോടെ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മെഗാ സൂപ്പർ സ്പെഷ്യാലിറ്റി ഹെമറ്റോളജി മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെ പ്രമുഖ രക്ത രോഗ വിദഗ്ദൻ ഡോ.സുനിൽ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ തലാസീമിയ രോഗികൾക്കിടയിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ അമ്പത് മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയയിൽ തൊണ്ണൂറ്റി അഞ്ച് ശതമാനം വിജയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രോഗത്തിന് ഫല പ്രദമായ ചികിത്സ ഇപ്പോൾ നിലവിലുണ്ടെന്നും രോഗം പ്രതിരോധിക്കാനും ചികിത്സിക്കാനുമുള്ള നടപടി ഊർജ്ജസ്വലമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി അധ്യക്ഷം വഹിച്ചു. മജുംദാർ ഷാ മെഡിക്കൽ സെന്റർ ഹെമറ്റോ ഓങ്കോളജി വിദഗ ഗായത്രി സജീവൻ , സോഷ്യൽ വർക്കർ എ.സബാസ്റ്റ്യൻ, എം.വി.അബ്ദുൽ അസീസ് ,ഭരത് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. പൃത്വിരാജ് സ്വാഗതവും ഒ എം. സൻഫീർ നന്ദിയും പറഞ്ഞു. മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ സൗജന്യ എച്.എൽ.എ. പരിശോദന, കഴിഞ്ഞ മാസം ബംഗളൂരുവിൽ കേരളത്തിലെ തലാ സീമിയ രോഗികൾക് സൗജന്യമായി നടത്തിയ എം.ആർ.ഐ.ടി. ടുസ്റ്റാർ സ്കാനിംഗിന്റെ റിസൽട്ട് വിതരണം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ യും പരിപാടിയുടെ ഭാഗമായി നടന്നു. ഡോ.സുനിൽ ഭട്ട് കേമ്പിന് നേതൃത്വം നൽകി. നാളെ ഉച്ചക്ക് ഒന്നര വരെയാണ് കേമ്പ് നടക്കുക.

Related Articles

Post Your Comments

Back to top button