Kerala NewsLatest NewsLaw,News

വിചാരണകോടതി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കുന്ന കാര്യം പരിഗണിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീകോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സമയം നീട്ടാന്‍ വിചാരണ കോടതി ജഡ്ജിക്ക് നിര്‍ദേശം നല്‍കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന് വിചാരണ നീട്ടണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാം.

വിചാരണകോടതി സമയം നീട്ടാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീംകോടതി അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും അതിനാല്‍ വിചാരണ സമയം നീട്ടാന്‍ അനുവദിക്കണമെന്നുമാണ് സംസ്ഥാനം കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയാണെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തു. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗിയാണ് ഹാജരായത്. വിചാരണ നീട്ടിവയ്ക്കാന്‍ പല അടവുകളും സംസ്ഥാനം പയറ്റുകയാണെന്നും സര്‍ക്കാരിന് വിചാരണ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്.

Related Articles

Back to top button