കല്പറ്റ: ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതിന് അറസ്റ്റിലായ കിര്‍മാണി മനോജ് സങ്കടത്തില്‍. ചെറിയ കേസില്‍ അകപ്പെട്ടത് നാണക്കേടായി എന്നാണ് അറസ്റ്റിലായ കിര്‍മാണി മനോജ് പോലീസിനോട് പറഞ്ഞത്.
ടി.പി. ചന്ദ്രശേഖരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കിര്‍മാണി മനോജ്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് കിര്‍മാണി മനോജ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലഭിച്ച ഇളവിലാണ് ഇപ്പോള്‍ കിര്‍മാണി മനോജ് പരോളിലിറങ്ങിയിരിക്കുന്നത്.
ക്വട്ടേഷന്‍ അക്രമണങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട സുഹൃത്തായ കമ്പളക്കാട് മുഹസിന്റെ വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് കിര്‍മാണി മനോജ് പാര്‍ട്ടിക്കെത്തിയത്. എന്നാല്‍ എന്‍ഡിഎംഎ യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയ കേസില്‍ ഉള്പ്പെട്ടത്തിന്റെ നാണക്കേടിലാണ് കിര്‍മാണി മനോജ്.
നാണക്കേട് മൂലം മുഖം മറച്ചാണ് കിര്‍മാണി മനോജ് മാധ്യമങ്ങള്‍ക്ക് മുമ്പിലും പ്രത്യക്ഷപ്പെട്ടത്. 2021 മെയ്മാസത്തിലാണ് കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. ഇതുവരെ മനോജ് തിരിച്ച് പോയിട്ടില്ല. 2021 സെപ്റ്റംബറില്‍ തടവുകാര്‍ തിരിച്ച് ജയിലില്‍ പോകണമെന്ന് ഉത്തരവ് നല്‍കിയെങ്കിലും ചില തടവുകാര്‍ ഇതിനെതിരെ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു.
ഈ സ്റ്റേയുടെ ആനുകൂല്യത്തിലാണ് കിര്‍മാണി മനോജ് പുറത്ത് സ്വതന്ത്രനായി നടക്കുന്നത്. കിര്‍മാണി മനോജ് ഉള്‍പ്പടെയുള്ളവര്‍ വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടും പരിസരവും നിരീക്ഷണ വിധേയമാക്കിയിരുന്നു.
ടി.പി വധക്കേസില്‍ വിചാരണക്കിടിയില് ജയിലില്‍ നിന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
Post Your Comments