ഏകെജി സെന്ററിൽ എറിഞ്ഞത് ഏറ് പടക്കം പോലെയുള്ള സ്ഫോടക വസ്തുവെന്ന് നിഗമനം
NewsKeralaPoliticsCrime

ഏകെജി സെന്ററിൽ എറിഞ്ഞത് ഏറ് പടക്കം പോലെയുള്ള സ്ഫോടക വസ്തുവെന്ന് നിഗമനം

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന അക്രമത്തിൽ പുതിയ കണ്ടെത്തലുകളുമായി പോലീസ്. പ്രാഥമിക ഫോറൻസിക് പരിശോധനയിലാണ് അക്രമത്തിന് ഉപയോഗിച്ചത് എറ് പടക്കം പോലെയുള്ള വസ്തുവാണ് ഉപയോഗിച്ചത് എന്നാണ് കണ്ടെത്തൽ.

എന്നാൽ പടക്കത്തിൽ സ്ഫോടന ശേഷി വർധിപ്പിക്കുന്ന രാസ വസ്തുക്കൾ ഒന്നും ചേർത്തിട്ടില്ല എന്നാണ് കണ്ടെത്തൽ. എന്നാൽ സംഭവം കഴിഞ്ഞ് ആറ് ദിവസം കഴിഞ്ഞിട്ടും ഇതു വരെ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്.

പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്.

ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.

സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണു സൂചന.

ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു സ്‌ഫോടക വസ്തു എറിയുന്നത്.

സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.

Related Articles

Post Your Comments

Back to top button