Editor's ChoiceKerala NewsLatest NewsLocal NewsNews
വീണ്ടും ഇരുട്ടടി, ഇന്ധനവില വീണ്ടും കൂട്ടി.

തിരുവനന്തപുരം / ഇന്ധനവില വീണ്ടും കൂട്ടി. സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് ഇന്ന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.
വീണ്ടും വില വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86 രൂപ 57 പൈസയായി. ഡീസലിന് 80 രൂപ 77 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായിട്ടാണ് വർധിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്രോൾ വില ലിറ്റററിന് 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ വ്യതിയാനങ്ങളാണ് ഇന്ത്യയിലും ഉണ്ടാകുന്നതെന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. ഈ മാസം മാത്രം അഞ്ച് തവണയിൽ കൂടുതലാണ് ഇന്ധനവില കൂട്ടിയത്.