
എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രമായ ഈ വാദം ഉയർത്തിയത്.നിരവധി കഥക് നർത്തകർ ഈ പ്രശ്നം നേരിടുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര ഈ വാദം ഉയർത്തിയത്.
മിശ്രയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിൽ സെഷൻസ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ശങ്കർ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റൻ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച ഹർജി അഡീഷനൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.
Post Your Comments