ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു
NewsWorld

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

വാഷിങ്ടന്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ട്രംപ് തന്നെയാണ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി മരണവിവരം അറിയിച്ചത്. 1977-ലായിരുന്നു ഡോണള്‍ഡ് ട്രംപുമായുള്ള വിവാഹം. 1992-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ചെക്കൊസ്ലൊവാക്യയില്‍ ജനിച്ച ഇവാന 1970കളിലാണ് യുഎസിലേക്ക് കുടിയേറിയത്. ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ മക്കളാണ്.

Related Articles

Post Your Comments

Back to top button