ഇടുക്കിയിൽ ആനക്കൊമ്പ് വിഗ്രഹം പിടികൂടി; മൂന്നു പേർ അറസ്റ്റിൽ
NewsKeralaCrime

ഇടുക്കിയിൽ ആനക്കൊമ്പ് വിഗ്രഹം പിടികൂടി; മൂന്നു പേർ അറസ്റ്റിൽ

ഇടുക്കി: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ വിൽക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേർ അറസ്റ്റിൽ. തൊടുപുഴ അഞ്ചേരിയിലാണ് സംഭവം. ആനക്കൊമ്പിൽ തീർത്ത ഒരടി വലുപ്പമുള്ള രണ്ട് സ്ത്രീ രൂപങ്ങളുടെ വിഗ്രഹമാണ് വനം വകുപ്പിന്റെ വിജിലൻസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്. 25 ലക്ഷം രൂപയ്ക്ക് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ വനം വകുപ്പ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്. ആനക്കൊമ്പിൽ തീർത്ത വിഗ്രഹവുമായി എത്തിയ അഞ്ചേരി സ്വദേശി ജോൺസൺ, കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ തുടങ്ങിയവരാണ് അറസ്റ്റിലായത്.

അതേസമയം ആർക്ക് വേണ്ടിയാണ് ആനക്കൊമ്പ് വിഗ്രഹങ്ങൾ എത്തിച്ചതെന്ന് കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടത്തേണ്ടതായിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button