അച്ഛന്‍ സഞ്ചരിച്ച വഴിയേ ജഗന്‍ വരുന്നു
MovieNewsKeralaEntertainment

അച്ഛന്‍ സഞ്ചരിച്ച വഴിയേ ജഗന്‍ വരുന്നു

പ്രമുഖ സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അച്ഛനെ പോലെ തന്നെ സംവിധായകനായിട്ടായിരിക്കും ജഗന്‍ എത്തുക. എം പി എം പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തിയ കരി എന്ന മ്യൂസിക്കല്‍ ആല്‍ബം ജഗന്‍ ഒരുക്കിയിട്ടുണ്ട്. രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രഞ്ജി പണിക്കര്‍ എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.മലയാളത്തിലും ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറില്‍ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. എസ് ഐ ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ് തിരക്കഥ ഒരുക്കുന്ന ചിത്രം വനാതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്.സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ്ങ് ക്രിസ്റ്റി സെബ്യാസ്റ്റ്യന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ഡാനി മുസ്സരിസ്. മേക്കപ്പ് അനീഷ് വൈപ്പിന്‍. വസ്ത്രാലങ്കാരം വീണാ സ്യമന്തക്.ജൂണ്‍ രണ്ടിന് ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍ നടക്കും. ജൂണ്‍ 5ന് പാലക്കാട് വച്ച് ചിത്രീകരണം ആരംഭിക്കും.

Related Articles

Post Your Comments

Back to top button