കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടി
NewsKerala

കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ ചാടി

കോട്ടയം: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന് മുന്‍പില്‍ ഉപേക്ഷിച്ച കേസിലെ പ്രതി ജയില്‍ ചാടി. അഞ്ചാം പ്രതി ബിനുമോനാണ്(38) സബ് ജയിലില്‍നിന്ന് രക്ഷപെട്ടത്. കോട്ടയം നഗരമധ്യമത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്‍പിലാണ് യുവാവിനെ തല്ലിക്കൊന്നിട്ടത്. കേസിലെ പ്രധാന പ്രതിയായ ജോമോനൊപ്പം കൂട്ടുപ്രതിയാണ് ഓട്ടോഡ്രൈവറായ ബിനുമോന്‍. ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് പ്രതി കടന്നുകളഞ്ഞതെന്ന് പൊലീസ് പറയുന്നു.

പ്രതിയുടെ കയ്യില്‍ ഒരു ജോഡി വസ്ത്രം കൂടിയുണ്ടായിരുന്നു. ജയിലിന് ചുറ്റുമുള്ള വലിയ മതിലില്‍ പലകചാരി കയറി പുറത്തെ കേബിളില്‍ പിടിച്ച് അതിലൂടെ രക്ഷപെടുകയായിരുന്നു. ശാന്ത സ്വഭാവക്കാരനായിരുന്നതിനാലും മറ്റ് കേസുകളില്‍ പ്രതിയല്ലാതിരുന്നതും മൂലം ഇയാള്‍ക്ക് അടുക്കളയിലാണ് ജോലി നല്‍കിയിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അടുക്കളയില്‍ ജോലിക്കെത്തിയപ്പോഴാണ് രക്ഷപെട്ടത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ മറ്റ് സൂചകളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല. മുട്ടമ്പലം സ്വദേശിയായ 19-കാരന്‍ ഷാരോണിനെയാണ് ഗുണ്ടാം സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ജോമോനെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടിയിരുന്നു.

Related Articles

Post Your Comments

Back to top button