DeathEditor's ChoiceKerala NewsLatest NewsLocal NewsNews

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് ജാനകിയമ്മ (83) നിര്യാതയായി.

മാതമംഗലം/ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ സഹധർമ്മിണിയാണ്. മക്കള്‍: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന്‍ (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന്‍ (റിട്ട. മാടായി കോളേജ് ക്ലര്‍ക്ക്). മരുമക്കള്‍: എം.പി ഉണ്ണികൃഷ്ണന്‍ (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പര്‍), പരേതയായ ശോഭന, ഉഷ,സരോജിനി കുഞ്ഞിമംഗലം , പ്രൊഫ. ഗോപിനാഥ് (റിട്ട. സര്‍ സയ്യിദ്‌സ കോളേജ് പ്രൊഫസര്‍), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം). സഹോദരിമാര്‍: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button