'ജയ ജയ ജയ ജയ ഹേ' ബ്ലോക്ക് ബസ്റ്ററിലേക്ക്
MovieNewsEntertainment

‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ക് ബസ്റ്ററിലേക്ക്

ജനങ്ങള്‍ ഏറ്റെടുത്ത ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രമായ ‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ക് ബസ്റ്ററിലേക്ക്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിന് എത്തി പത്ത് ദിവസം തികയുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ കളക്ട് ചെയ്തിട്ടുള്ളത് 20.75 കോടി രൂപയാണ്. കേരളത്തില്‍ നിന്നും മാത്രം 15 കോടിക്ക് അടുത്ത് ചിത്രം കളക്ട് ചെയ്തു. മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നായി നേടിയത് ആറ് കോടിയോളമാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാത്രം മൂന്ന് ദിവസംകൊണ്ട് ചിത്രം 59 ലക്ഷം രൂപ കളക്ട് ചെയ്തു. മലയാള സിനിമയിലെ മികച്ച ഓപ്പണിങ് ആണിത്.

ആദ്യ ദിനങ്ങളില്‍ ചിത്രം കേരളത്തില്‍ 150 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു. നിലവില്‍ 180 സ്‌ക്രീനുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വിപിന്‍ ദാസ് ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദര്‍ശനയും ബേസിലും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button