ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.

ചെന്നൈ / തമിഴ്നാട്ടിൽ നാടിനെ നടുക്കുന്ന കവർച്ച അരങ്ങേറി. തമിഴ്നാട്ടിലെ മൈലാടും തുറയിലെ സിർക്കഴിയിൽ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷമാണ് വൻ കവർച്ച നടന്നത്. വീട് ആക്രമിച്ച കൊള്ള സംഘം രണ്ട് പേരെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവരുകയായിരുന്നു. ജ്വല്ലറി ഉടമ ധൻരാജിന്റെ ഭാര്യ ആശ, മകൻ അഖിൽ എന്നിവരാണ് മരണപ്പെട്ടത്.
കൊള്ള സംഘാംഗങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കവർച്ചക്കാരിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസ് വെടിവയ്പിൽ കൊള്ളസംഘാംഗമായ മണിബാൽ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാൻ സ്വദേശികളാണ് കൊള്ള സംഘാംഗങ്ങൾ എന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് കവർച്ചക്കാരിൽ ഒരാൾ കൊല്ലപ്പെടുന്നത്. ആശയെയും അഖിലിനെയും കൊലപ്പെടുത്തി 16 കിലോ സ്വർണമാണ് കൊള്ള സംഘം കവർന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് കവർച്ചക്കാരെ പിന്തുടരുകയും ഇവരിൽ നാല് പേരെ ഇരുക്കൂറിൽനിന്ന് പോലീസ് പിടികൂടുകയുംണ്ടായി. സ്വർണം വീണ്ടെടുക്കാൻ ഉള്ള ശ്രമത്തിനിടെ പോലീസിനു നേരെ കൊള്ള സംഘത്തിന്റെ ആക്രമണവും ഉണ്ടായി.