ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം റദ്ദാക്കി
NewsPoliticsNational

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം റദ്ദാക്കി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമ സഭാംഗത്വം റദ്ദാക്കി. അനധികൃത ഖനനി അനുമതിയുമായി ബന്ധപ്പെട്ട പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഹേമന്ത് സോറന്റെ രാജി ഉടനുണ്ടാകും.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹേമന്ത് സോറന്റെ കേസില്‍ വാദം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് 19ന് ഇരുപാര്‍ട്ടികളും തങ്ങളുടെ രേഖാമൂലം വിശദീകരണം നല്‍കുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതും ഗവര്‍ണറെ അറിയിച്ചതും.

ഖനിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയായിരിക്കെ തന്നെ സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നല്‍കിയതാണ് തിരിച്ചടിയായത്. ബിജെപിയാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.

Related Articles

Post Your Comments

Back to top button